മഴക്കാലമായി റോഡ് അപകടങ്ങള്‍ക്ക് സാധ്യത കൂടുതല്‍ ; ജാഗ്രത നിര്‍ദേശവുമായി കേരള പോലീസ്
മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ് പ്രത്യേകിച്ച് ഇരുചക്ര വാഹന അപകടങ്ങള്‍.ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാം.
കാഴ്ച തടസപ്പെടുത്തുന്ന വിധം മഴയും കാറ്റുമുള്ളപ്പോള്‍ സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോള്‍ യാത്ര തുടരാം.
നനഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നു. മുന്‍പിലുള്ള വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ച് ഡ്രൈവ് ചെയ്യുക.
തേയ്മാനം സംഭവിച്ച ടയറുകള്‍ മാറ്റുക. തേയ്മാനം സംഭവിച്ച ടയറുകള്‍ മഴക്കാലത്ത് റോഡ് ഗ്രിപ്പ് കുറയ്ക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യുന്നു. ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കണം. വെള്ളക്കെട്ടുള്ള ഭാഗങ്ങള്‍ എത്രത്തോളം ആഴമുണ്ടെന്ന് അറിയാന്‍ കഴിയില്ല. പരിചയമില്ലാത്ത റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്ത്തു...