ദാറുൽഹുദാ റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം
ഇന്ന് രാത്രി മൈനോരിറ്റി കൺസേൺ നടക്കും
തിരൂരങ്ങാടി : രാജ്യത്തിന് അകത്തും പുറത്തും വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പുതിയ മാതൃകകൾ തീര്‍ത്ത ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. കേരളം, ഡൽഹി, ദുബൈ, ഖത്തർ, മലേഷ്യ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഒരു വർഷത്തോളം നീണ്ടുനിന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഇന്നലെ രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി ചാൻസലർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള മോഡൽ വിദ്യാഭ്യാസം ഉലമാ - ഉമറാ പാരസ്പര്യത്തിലൂടെയാണ് സാധ്യമായത് എന്ന് സാദിഖലി ശിഹാബ് തങ്ങൾ. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം മാതൃകാപരമാണെന്നും കേരളേതര സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സാമുദാ...