ദക്ഷിണമേഖലാ വനിതാ ഫുട്ബോൾ: കാലിക്കറ്റ് റണ്ണറപ്പ്
ചെന്നൈ: തമിഴ്‌നാട്ടിലെ അളഗപ്പ സർവകലാശാലയിൽ ഡിസംബർ 29 മുതൽ ജനുവരി 2 വരെ നടന്ന ദക്ഷിണമേഖലാ അന്തർസർവകലാശാലാ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പ് കിരീടം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഇത്തവണ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വെള്ളി മെഡൽ നേടിയത്. ഫെബ്രുവരിയിൽ അണ്ണാമലൈ സർവകലാശാലയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിലേക്ക് കാലിക്കറ്റ് ടീം യോഗ്യത നേടുകയും ചെയ്തു. യോഗ്യതാ മത്സരത്തിൽ ചെന്നൈ ജീപ്പിയർ സർവകലാശാലയെ 4-0 എന്ന സ്കോറിന് തകർത്താണ് കാലിക്കറ്റ് ലീഗ് റൗണ്ടിലെത്തിയത്. ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈ വേൽസ് സർവകലാശാലയെ 2-1 ന് പരാജയപ്പെടുത്തി. എന്നാൽ അണ്ണാമലൈ സർവകലാശാലയോടും ഭാരതിദാസൻ സർവകലാശാലയോടും നടന്ന മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ ( 0-0 ) അവസാനിച്ചു. ഇതോടെ അണ്ണാമലൈ സർവകലാശാലയ്ക്കും കാലിക്കറ്റിനും അഞ്ച് പോയിന്റുകൾ വീതം ലഭിച്ചെങ്കില...

