എൽ ക്യാമ്പോ അഖില കേരളാ വനിതാ ഫൈവ്സ് ടൂർണ്ണമെന്റ്; പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന് രണ്ടാം സ്ഥാനം

തൃശൂർ ആൻഫീൽഡ് എഫ് സി ചാമ്പ്യന്മാരായി

പരപ്പനങ്ങാടി :- ചുടലപ്പറമ്പ് മൈതാനിയിൽ വെച്ച് എൽ ക്യാമ്പോ സംഘടിപ്പിച്ച അഖില കേരളാ ഫൈ വ്സ് ടൂർണ്ണമെന്റിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി. ആദ്യമായാണ് മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ വനിതകൾക്കായി ഒരു ഓപ്പൺ ഫൈവ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. കേരളത്തിലെ മികച്ച 8 വനിത ടീമുകളിലായി 80 വനിതാ താരങ്ങൾ പങ്കെടുത്തു. നിരവധി ജില്ലാ യൂണിവേഴ്സിറ്റി താരങ്ങൾ വിവിധ ടീമുകൾക്കായി മാറ്റുരച്ചു. ഫൈനലിൽ തൃശൂർ ആൻഫീൽഡ് എഫ് സി.യായിരുന്നു ചാമ്പ്യൻ മാരായത്.

error: Content is protected !!