Tag: Sabarimala

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം
Accident

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം

വളാഞ്ചേരി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വട്ടപ്പാറ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6.30 നാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന താമരശ്ശേരി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ പ്രദീപ് 42, അഖിൽ 27, അരുൺ 28, രാമചന്ദ്രൻ 58, അശ്വിൻ 12 എന്നിവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. ...
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം റോഡരുകില്‍ തന്നെ മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ പീരുമേട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കി. ആരുടെയും നില ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ...
Accident, Information

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ബസില്‍ 7 കുട്ടികളടക്കം 61 പേര്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. നിലക്കലിന് അടുത്ത് ഇലവുങ്കല്‍ എരുമേലി റോഡില്‍ മൂന്നാമത്തെ വളവില്‍ വെച്ചാണ് അപകടം നടന്നത്. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് മറിഞ്ഞതെന്നാണ് വിവരം. തമിഴ്‌നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 7 കുട്ടികളടക്കം 61 പേരാണ് ബസിലുണ്ടായിരുന്നു. ബസിന് പിന്നിലുണ്ടായിരുന്ന ശബരിമല തീര്‍ത്ഥാടകരുടെ തന്നെ മറ്റ് വാഹനങ്ങളാണ് അപകട വിവരം പുറത്തേക്ക് അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ 20ഓളം പേരെ പുറത്തെടുത്തുവെന്നാണ് സ്ഥലത്ത് നിന്ന് കിട്ടുന്ന ഏറ്റവും പുതിയ വിവരം. ബസ് വെട്ടിപൊളിച്ചാണ് അപകടത്തിലപെട്ടവരെ പുറത്തെടുത്തത്. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്. പല ഭാഗങ്ങളില്‍ നിന്നായി ആംബുലന്‍സുകളും ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പ...
error: Content is protected !!