Tag: Samastha exam

സമസ്ത പൊതുപരീക്ഷകേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി
Other

സമസ്ത പൊതുപരീക്ഷകേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി

ചേളാരി: ഫെബ്രു: 8, 9, 10 തിയ്യതികളില്‍ നടന്ന സമസ്ത മദ്‌റസ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി 2,53,599 കുട്ടികളാണ് ഈ വര്‍ഷത്തെ ജനറല്‍ പൊതുപരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 7329 സെന്ററുകളിലായി നടന്ന പൊതുപരീക്ഷയുടെ ഉത്തരപേപ്പറ് പരിശോധന 156 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് നടക്കുന്നത്. ഡിവിഷന്‍ സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ 10,672 സൂപ്രവൈസര്‍മാരെ മൂല്യനിര്‍ണയത്തിനായി നിയോഗിച്ചിട്ടുണ്ട്. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റമദാന്‍ 17-ന് ഫലപ്രഖ്യാപനം നടത്തും.തിരൂര്‍ക്കാട് അന്‍വാറില്‍ നടന്ന മൂല്യനിര്‍ണയ ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍, ജനറല്‍ മാനേജര്‍ എന്നിവര്‍ വിവിധ മൂല്യനിര്‍ണയ ക്യാമ്പുക...
error: Content is protected !!