ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി
ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാവ...