Friday, October 23

Tag: Sand lorry

പോലീസ് കസ്റ്റഡിയിലുള്ള മണ്ണ് ലോറിയിലെ ടയർ അഴിച്ചെടുക്കാൻ ശ്രമം, 2 പേർ അറസ്റ്റിൽ
Crime, Local news

പോലീസ് കസ്റ്റഡിയിലുള്ള മണ്ണ് ലോറിയിലെ ടയർ അഴിച്ചെടുക്കാൻ ശ്രമം, 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: മണ്ണ് കടത്തിയതിന് തിരൂരങ്ങാടി പോലീസ് പിടികൂടിയ ലോറിയുടെ ടയർ അഴിച്ചെടുക്കുന്നതിനിടെ 2 പേർ പിടിയിൽ. പന്തരങ്ങാടി സ്വദേശി ടി. അബ്ദുൽ ഹഖ് (31), കൊടിഞ്ഞി സ്വദേശി ടി. മുഹമ്മദ് (33) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 7.30 ന് ആണ് സംഭവം. ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.. https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC മണ്ണ് കടത്തിയതിന് ലോറി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് കൊടിഞ്ഞി റോഡിന് സമീപത്ത് സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിലാണ് നിർത്തിയിട്ടിരുന്നത്. ഇന്നലെ 7.30 ന് കൊടിഞ്ഞി റോഡിൽ മറ്റൊരു ലോറി നിർത്തി, ഇതിന്റെ മറവിൽ കസ്റ്റേഡിയിലുള്ള ലോറിയുടെ ടയർ അഴിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടവർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കി....