‘എഴുതി തീർന്ന സമ്പാദ്യം’; പെൻ ബോക്സ് ചലഞ്ചുമായി ശുചിത്വ മിഷൻ
മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വേറിട്ട ക്യാമ്പയിനുമായി മലപ്പുറം ജില്ലാ ശുചിത്വ മിഷൻ. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കുക, അതുവഴി ഭൂമിക്ക് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പകരം ശേഖരിച്ച് സംസ്കരിക്കാനായി കൈമാറണമെന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ നടത്തുന്നത്.
മൂന്നു വർഷം മുൻപ് പരീക്ഷണ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി നഗരസഭ ഓഫീസിന് മുൻപിൽ ഇത്തരത്തിൽ ഒരു ബോക്സ് നഗരസഭ സ്ഥാപിച്ചിരുന്നു. നവകേരളം ക്യാമ്പയിന്റെ ഭാഗമായി സമൂഹത്തിന്റെ നാനാതുറയിൽ പെട്ടവരെ കൂടി അണിനിരത്തിക്കൊണ്ട് ഈ പരിപാടി വിപുലമാക്കാനാണ് ഇക്കുറി ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. ' എഴുതിത്തീർന്ന സമ്പാദ്യം ' ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമസേനക്കോ പാഴ് വസ്തു വ്യാപാരികൾക്കോ കൈമാറാം.
മലപ്പുറത്തെ വിദ്യാലയങ്ങളെയും വീടുകളെയും എല്ലാം...