Tag: Saree

പേരമകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു
Other

പേരമകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

വള്ളിക്കുന്ന് : പേരമകനോടൊപ്പം ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ഒലിപ്രം കടക്കാട്ടുപാറ ചാലാരിയിൽ അപ്പുക്കുട്ടന്റെ ഭാര്യ വസന്തകുമാരി (63) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. പേരമകൻ ഹരികൃഷ്ണൻ ഓടിച്ച ബൈക്കിന് പിറകിലിരുന്ന രാമനാട്ടുകര അഴിഞ്ഞിലത്ത് പ്ലൈ വുഡ് കമ്പനിയിലേക്ക് പോകുന്നതിനിടെ ഒലിപ്രം പതിനാലാം മൈലിൽ സാരി ബൈക്കിന്റെ പിൻവശത്തെ ചക്രത്തിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വസന്തകുമാരി പേരമകനോട് കാര്യം പറഞ്ഞപ്പോൾ ബൈക്ക് നിർത്തിയെങ്കിലും ഇവർ റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ ചേളാരി യിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. മകൾ, ബിന്ദു. മരുമകൻ, ഉദയൻ. ...
error: Content is protected !!