Tag: Sarfas

പണം തിരിമറി നടത്തി മുങ്ങിയ ബാങ്ക് കളക്ഷൻ ഏജന്റിനെ അറസ്റ്റ് ചെയ്തു
Crime

പണം തിരിമറി നടത്തി മുങ്ങിയ ബാങ്ക് കളക്ഷൻ ഏജന്റിനെ അറസ്റ്റ് ചെയ്തു

തിരൂരങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ നിത്യപിരിവ് ഏജന്റിനെ അറസ്റ്റ് ചെയ്തു. കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് ബാങ്ക് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ(42)നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ കര്‍ണ്ണാടകയില്‍ നിന്നുമാണ് സര്‍ഫാസിനെ പിടികൂടിയത്.കഴിഞ്ഞ മാസം 28-ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. സര്‍ഫാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും, ശേഷം പണം അടച്ചില്ലെന്ന് കാണിച്ച് ബാങ്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ മൈസൂരിനടുത്ത് വെച്ചാണ് പിടിയിലായത്. 160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപയാണ് സര്‍ഫാസ് തിരിമറി നടത്തിയതായി ബാങ്ക് പരാതി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജറാക്കി. ഇടപാടുകരി...
Crime

കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷം രൂപ, ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക്

തിരൂരങ്ങാടി സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷത്തോളം രൂപ. ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ബാങ്കില്‍ അടക്കാതെയായിരുന്നു തട്ടിപ്പ് നടത്തിയത്. ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തിയിരുന്നെങ്കിലും ബാങ്കില്‍ പണം അടച്ചിരുന്നില്ല. ദീര്‍ഘകാലമായി പണം എടുക്കാതെ ബാങ്കില്‍ തന്നെ വച്ചവരുടെ തുകയാണ് കൂടുതല്‍ നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF ഇടക്ക് പണം ആവശ്യമായി വരുന്നവര്‍ക്ക് അവരെ ബാങ്കിലെത്തിക്കാതെ തന്നെ പണം നല്‍കിയിരുന്നു. ഇക്കാരണത്താല്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തത് ആളുകള്‍ അറിഞ്ഞിരുന്നില്ല.ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിത്യപിരിവുകാരില്‍ നിന്ന് പാസ് ബുക്ക് റാന്‍ഡം പരിശോധനയുടെ ഭാഗമായി നിശ്ചിത എണ്ണം പാസ് ബുക്ക് പരിശോധനയ്ക...
error: Content is protected !!