Saturday, August 16

Tag: School bus accident

വെന്നിയൂരിൽ ബസ്സിൽ നിന്ന് വീണ് 4 വിദ്യാർഥിനികൾക്ക് പരിക്ക്
Accident, Breaking news

വെന്നിയൂരിൽ ബസ്സിൽ നിന്ന് വീണ് 4 വിദ്യാർഥിനികൾക്ക് പരിക്ക്

തിരൂരങ്ങാടി : വെന്നിയൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വീണ് 4 വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക് . വാളക്കുളം സ്‌കൂളിലെ 4 വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ഥിനികളാണ് പരിക്കേറ്റവര്‍. ഇന്ന് വൈകുന്നേരം 4.25 നാണ് അപകടം നടന്നത്. സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ആണ് അപകടം. പൂക്കിപ്പറമ്പിൽ നിന്നാണ് വിദ്യാർഥി കൾ ബസിൽ കയറിയത്. വാളക്കുളം കെഎച്ച്എംഎച്ച്എസ്എസ് സ്‌കൂളിലെ പത്ത് ജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ വെന്നിയൂര്‍ സ്വദേശി കളത്തിങ്ങല്‍ ഹബീബിന്റെ മകള്‍ ശിഫ്‌ന, പത്ത് ഇ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കപ്രാട് സ്വദേശി ചക്കംപറമ്പില്‍ മുഹമ്മദ് ഷാഫിയുടെ മകള്‍ ഫാത്തിമ ഹിബ, എട്ട് സി ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൊടിമരം സ്വദേശി പിലാത്തോട്ടത്തില്‍ അഷറഫിന്റെ മകള്‍ ഫാത്തിമ ജുമാന, ഒമ്പത് എല്‍ ക്ലാസ് വിദ്യാര്‍ത്ഥിനിയായ കരുമ്പില്‍ സ്വദേശി കാളങ്ങാട്ട് ബബീഷിന്റെ മകള്‍ അനന്യ എന്നിവര്‍ക്കാണ് പര...
Accident

പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; സ്കൂട്ടറിലുണ്ടായിരുന്ന വിദ്യാർത്ഥിനി മരിച്ചു

കൊണ്ടോട്ടി : കൊണ്ടോട്ടിക്ക് സമീപം പുളിക്കൽ ആന്തിയൂർ കുന്നിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. പുളിക്കൽ പറവൂരിലെ നോവല്‍ ഇന്‍ര്‍നാഷണല്‍ സ്‌കൂൾ ബസാണ് മറിഞ്ഞത്. ആന്തിയൂർകുന്നിലെ ഹയ ഫാത്തിമ എന്ന കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ പുളിക്കൽ ബി.എം ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. സ്‌കൂൾ വിട്ട ശേഷം കുട്ടികളെയുമായി വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഹയ ഫാത്തിമയെ സ്‌കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ എത്തിയ വല്യുപ്പ എം.കെ ബഷീർ മാസ്റ്റർക്കും പരിക്കേറ്റു. ബഷീർ മാസ്റ്റർ കോഴിക്കോട് മിംസിൽ ചികിത്സയിലാണ്. സ്‌കൂൾ ബസ് ഇവരുടെ സ്‌കൂട്ടറിന് മുകളിലേക്ക് മറിയുകയായിരുന്നു....
Accident

പുളിക്കലിൽ സ്കൂൾ ബസ് മറിഞ്ഞു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

കൊണ്ടോട്ടി : പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്‌ നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. എന്നാൽ ബസിനു പിന്നിൽ സഞ്ചരിച്ച ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ അടക്കം ഏഴ് പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്....
Accident, Breaking news

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടു. ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്ക് നിസാര പരിക്കേ എന്ന സൂചന. കൊടക്കൽ ആശുപത്രിയിൽ.
error: Content is protected !!