വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് ആശ്ലീല സന്ദേശവും ഫോണ്‍ വിളിച്ച് ശല്യം ചെയ്യലും ; സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
മലപ്പുറം: വിദ്യാര്‍ഥികളുടെ അമ്മമാരെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചും വിളിച്ചും ശല്യംചെയ്യല്‍ പതിവാക്കിയ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍. എടപ്പാള്‍ കോലളമ്പ് മാരാത്തുവളപ്പില്‍ എം വി വിഷ്ണുവാണ് (30) പിടിയിലായത്. പെരുമ്പടപ്പ് പൊലീസാണ് മാറഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്.
അയിലക്കാട് ഒരു സ്വകാര്യ സ്‌കൂളില്‍ ഡ്രൈവറായിരുന്ന വിഷ്ണു ബസില്‍ വരുന്ന വിദ്യാര്‍ഥികളുടെ അമ്മമാരുടെ ഫോണിലേക്ക് രാത്രിയിലും മറ്റുമായി അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചും വിളിച്ചും ശല്യം ചെയ്യുക പതിവായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ വിഷ്ണുവിനെ അയിലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ നിന്ന് ഡ്രൈവര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. ജൂണ്‍ മുതല്‍ ഇയാള്‍ മറ്റൊരു സ്‌കൂളില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. വിഷ്ണുവിനെ പെരുമ്പടപ്പ് പൊലീ...