Tag: School leader election

ഇ വി എം മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി
Education

ഇ വി എം മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി

തിരൂരങ്ങാടി : വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂൾ സ്റ്റുഡൻസ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ വി എം മെഷിൻ ഉപയോഗിച്ച് നടത്തി. രാവിലെ 9 30 മുതൽ 12 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച രണ്ട് ബൂത്തുകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.ഒരു പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾ ആവേശപൂർവ്വം ഏറ്റെടുത്തു. വോട്ടർമാരായും പോളിംഗ് ഓഫീസർമാരായും പ്രിസൈഡിങ് ഓഫീസറായും വിദ്യാർഥികൾ തിളങ്ങി. അഞ്ചു സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ടു ബൂത്തുകളിലായി 10 വോട്ടിങ് യൂണിറ്റുകൾ ക്രമീകരിച്ചു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് കൺട്രോൾ യൂണിറ്റ് ഓൺ ചെയ്യുമ്പോൾ അഞ്ചു ബാലറ്റ് യൂണിറ്റുകളും ഒന്നിച്ച് ആക്ടീവ് ആകുന്ന രീതിയിലായിരുന്നു ക്രമീകരണം.ഇലക്ഷനോട് അനുബന്ധിച്ച് മീറ്റ് ദ ക്യാൻഡിഡേറ്റ്, ഇലക്ഷൻ ക്യാമ്പയിൻ തുടങ്ങിയവ നടന്നിരുന്നു. പൊതു ത...
Local news

പുകയൂർ ജിഎൽപി സ്കൂളിൽ പൊടിപാറിയ മത്സരം

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്റ്‌ മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശ പത്രിക സമർപ്പണം, പ്രചാരണം, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര മാതൃക ഉപയോഗപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs സ്കൂൾ ലീഡർ, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,കലാ കായിക മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിനെ അത്യന്തം ആവേശത്തോടെയാണ് കുരുന്നുകൾ വരവേറ്റത്.തങ്ങൾക്കനുവദിച്ച ചിഹ്നങ്ങളും കൈയ്യിലേന്തിവോട്ടുവണ്ടിയിലേറി വോട്ട് തേടി കുട്ടി സ്ഥാനാർത്ഥികൾ പ്രചരണത്തിന് വർണ്ണപകിട്ടേകി. മുഖ്യ വരണാധികാരി പ്രധാനധ്യാപിക പി.ഷീജ മുമ്പാകെ നാമനിർദ...
error: Content is protected !!