Tag: School sports

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു
Local news

ഓറിയന്റൽ സ്കൂൾ ‘യൂഫോറിയ 2K22’ സ്പോർട്ട്സ് മീറ്റ് സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ യൂഫോറിയ 2K22 സ്പോർട്ട്സ് മീറ്റ് സമാപിച്ചു. യതീം ഖാന ഗ്രൗണ്ടിൽ രണ്ട് ദിവസം നീണ്ടുനിന്ന സ്പോർട്സ് മീറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ നിർവഹിച്ചു. പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മാസ്റ്റർ പതാക ഉയർത്തി. സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. https://youtu.be/NoM56BtN4D8 വീഡിയോ കായികാധ്യാപകൻ എം.സി. ഇല്യാസ് സ്വാഗതവും ടി. മമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നാല് ഹൗസിന്റെയും വർണ്ണശഭളമായ മാർച്ച്പാസ്റ്റ് മത്സരം നടന്നു. 58 ഇനങ്ങളിയായി നടന്ന മത്സരങ്ങളിൽ യഥാക്രമം റെഡ്, യെല്ലോ, ഗ്രീൻ, എന്നീ ഹൗസുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികളായ മൂന്ന് സ്ഥാനക്കാർക്കുള്ള സർട്ടിഫിക്കറ്റും മെഡലും വിതരണം നടത്തി. കായിക മാമാങ്കത്തിന് മുഴുവൻ അധ്യാപകരും നേതൃത്വം നൽകി. ...
Kerala

സ്കൂൾ കലോത്സവം കോഴിക്കോട്, കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനത്തിലും ജനുവരി ആദ്യത്തിലുമായി കോഴിക്കോട്ട് നടത്തും. സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്ത് നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും. ഒന്നാം പാദവാർഷിക പരീക്ഷ ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്ക് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കും. അധ്യയനം തുടങ്ങാൻ വൈകിയതിനാൽ പ്ലസ് ടു വിദ്യാർഥികൾക്ക് പാദവാർഷിക പരീക്ഷ നടത്തേണ്ടതില്ല...
error: Content is protected !!