Tuesday, August 19

Tag: School vaccin center

Malappuram

സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി

മലപ്പുറം : ജില്ലയില്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തുടങ്ങി. ജനുവരി മൂന്ന് മുതല്‍ 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഇന്നലെ (ജനുവരി 19) ആരംഭിക്കുകയായിരുന്നു. വിവിധ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ ഇതുവരെ 119702 കട്ടികള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു. ജില്ലയില്‍ 53 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ തുടങ്ങിയിട്ടുണ്ട്. മലപ്പുറം താലൂക്കാശുപത്രിയുടെ കീഴിലായി കുട്ടികള്‍ക്ക് കോവിഡ്  വാക്സിനേഷന്‍ നടക്കുന്ന ആലത്തൂര്‍പടി എം.എം.ഇ.ടി. ഹയര്‍ സെക്കന്ററി സ്‌കൂളില്‍  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ: എ ഷിബുലാല്‍, ...
error: Content is protected !!