പരപ്പനങ്ങാടി പാലത്തിങ്ങൽ പ്ലാനറ്റേറിയം & സയൻസ് പാർക്ക് തുടർ നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ പ്ലാനറ്റേറിയം & സയൻസ് പാർക്ക് തുടർ നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. കെ.പി.എ മജീദ് ന്റെ നിരന്തരമായുള്ള ഇടപെടലിന്റെ ഫലമായിട്ടാണ് തുടർ നിർമ്മാണങ്ങൾക്ക് ഒരു കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭ്യമായിട്ടുള്ളത്.ചുറ്റുമതിൽ നിർമ്മാണം, കഫറ്റേരിയ, സെക്യൂരിറ്റി കാബിൻ, സന്ദർശകർക്കുള്ള ടോയ്‌ലറ്റ് കോംപ്ലെക്സ് എന്നിവയാണ് ഈ പ്രവർത്തിയിൽ വരുന്നത്. ഈ പദ്ധതിയുടെ പൂർത്തീകരണത്തിനുള്ള തൂക പൂർണ്ണമായും അനുവദിക്കുന്നതിന് 10 വർഷമായി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മാറിയതിന് ശേഷം ആദ്യമായാണ് ഈ പ്രവർത്തിയുടെ നിർമ്മാണത്തിന് തുക അനുവദിക്കുന്നത്.പ്രവർത്തിയുടെ നിർവഹണം പൊതുമരാമത്ത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ 8443-00-108-...

