സഹോദരികളായ യുവതികൾക്ക് മർദനമേറ്റ സംഭവം; സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിക്കുന്നെന്ന് ലീഗ് നേതാക്കൾക്കെതിരെ പരാതി
പരപ്പനങ്ങാടി: തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചതിന് ലീഗ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു.മുസ്ലിം ലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷര്‍ റഫീഖ് പാറക്കല്‍, പരപ്പനങ്ങാടിയിലെ യൂത്ത് ലീഗ് നേതാവ് സിക്കന്തര്‍, തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഹഖ് കഴുങ്ങും തോട്ടത്തില്‍ എന്നിവര്‍ക്കെതിരേയാണ് പെണ്‍കുട്ടികള്‍ നല്കിയ പരാതിയില്‍ പരപ്പനങ്ങാടി പോലിസ് കേസെടുത്തത്.കഴിഞ്ഞ 16 നാണ് തേഞ്ഞിപ്പലം പാണമ്പ്രയില്‍വച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ സഹോദരികളെ തിരൂരങ്ങാടിയിലെ പ്രമുഖ ലീഗ് നേതാവിന്റെ മകന് തടഞ്ഞ് നിര്‍ത്തി മർദിച്ചത്.
ആക്രമത്തിനിരയായ പെണ്‍കുട്ടികള്‍ തേഞ്ഞിപ്പലം പോലിസില്‍ പരാതി നല്‍കിയെങ്കിലും നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷന് ജാമ്യം നല്കിയ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ...