Tag: Scout and guides state award

സ്കൗട്ട് &ഗൈഡ്‌സ് കമ്മിറ്റിയുടെ അനാസ്ഥ; മലപ്പുറത്തെ വിദ്യാർഥിക്ക് അവാർഡ് വാങ്ങാതെ മടങ്ങേണ്ടി വന്നു
Other

സ്കൗട്ട് &ഗൈഡ്‌സ് കമ്മിറ്റിയുടെ അനാസ്ഥ; മലപ്പുറത്തെ വിദ്യാർഥിക്ക് അവാർഡ് വാങ്ങാതെ മടങ്ങേണ്ടി വന്നു

സ്കൗട്ട് & ഗൈഡ്സ് ജില്ലാ കമ്മിറ്റിയുടെ അനാസ്ഥ കാരണം മലപ്പുറത്ത് നിന്നുള്ള വിദ്യാർത്ഥിക്ക് അവാർഡ് ദാന ചടങ്ങിൽ പ്രവേശിക്കാനാകാതെ തിരുവനന്തപുരത്ത് നിന്ന് മടങ്ങേണ്ടി വന്നു. രാജ്ഭവനിൽ നടന്ന രാജ്പുരസ്‌കാർ അവാർഡിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് & ഗൈഡ്സ് സെക്രട്ടറിയുടെ അനാസ്ഥ കാരണം വിദ്യാർത്ഥിക്ക് തിരുവനതപുരത്ത് എത്തിയിട്ടും രാജ് ഭവനിലേക്ക് പ്രവേശിക്കാനാകാത്തിൽ വൻ പ്രതിഷേധം. റോവർ വിഭാഗത്തിൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് രാജ്യപുരസ്‌കാർ പരീക്ഷ പാസായ ഏക വ്യക്തിയാണ് കുസാറ്റ് ബി ടെക് വിദ്യാർത്ഥിയായ കോട്ടക്കൽ ആട്ടീരി സ്വദേശി മുഹമ്മദ് ഷെഗിൽ. അത് കൊണ്ട് തന്നെ പങ്കെടുക്കുന്നതിൽ മറ്റൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ തിരുവനതപുരത്ത് എത്തിയപ്പോൾ ഷെഗിലിന്റെ പേര് ജില്ലയിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇല്ലാതെ പോയതിനാൽ പങ്കെടുക്കാനാവില്ല എന്നറിയിക്കുകയായിരുന്നു. യ...
Other

സ്കൗട്ട് ആന്റ് ഗൈഡ്സ് സംസ്ഥാന അവാർഡ് അബ്ദുറഹ്മാൻ മാസ്റ്റർക്ക്

തിരൂരങ്ങാടി : തിരൂരങ്ങാടി ഒ യു .പി സ്കൂളിലെ സ്കൗട്ട് അധ്യാപകൻ കെ. അബ്ദുറഹിമാൻ മാസ്റ്റർക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന അവാർഡ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N സ്കൗട്ടിoഗ് രംഗത്തെ പതിനഞ്ച് വർഷത്തെ മികച്ച പ്രവർത്തനം മുൻ നിർത്തിയാണ് അവാർഡ്.തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു IAS ൽ നിന്നും അവാർഡ് ഏറ്റ് വാങ്ങി. നിലവിൽ ജില്ലാ ഓർഗനൈസിംഗ് കമ്മീഷണറാണ്.അബ്ദുറഹിമാൻ മാസ്റ്ററെ സ്കൂൾ പി.ടി എ അനുമോദിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ ഹബീബ ബഷീർ, സമീർ വലിയാട്ട്, ആബിദ റബിയത്ത്, സമീന മൂഴിക്കൽ , പി.ടി എ പ്രസിഡണ്ട് കാരാടൻ റഷീദ്,പ്രധാനധ്യാപകൻ പി. അഷ്റഫ് , മുസ്തഫ ചെറുമുക്ക് , കെ.ടി ഹനീഫ, ഇ വി . ജാസിദ് എന്നിവർ സംസാരിച്ചു അബ്ദുറഹ്മാൻ മാസ്റ്റർ...
error: Content is protected !!