തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിർവഹിച്ച് ബീന കണ്ണൻ
തിരൂർ : പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണൻ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചു. വുമൺസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ എന്നീ വിഭാഗങ്ങളിൽ മൂന്ന് നിലകളിലായാണ് തിരൂരിൽ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വൽ വസ്ത്രങ്ങളുടെ സ്റ്റോർ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്സ്, മെൻസ് ആൻഡ് വുമൺസ് വെയർ ഫോർമാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെൻഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയർ ഫീറ്റിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്.
"ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കൾക്ക് ശീമാട്ടി യങ്ങിൽ കാണാൻ സാധിക്കും. ഉയർന്ന നിലവാരവും ...