Thursday, August 21

Tag: SElam railway station

സേലത്ത് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ മുന്നിയൂർ സ്വദേശി മരിച്ചു
Accident

സേലത്ത് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് പരേതനായ പുത്തൻ പിടിയക്കൽ മുഹമ്മദ്‌ എന്നവരുടെ മകൻ ആലസ്സൻ കുട്ടി (30) ആണ് മരിച്ചത്. ഈ മാസം 25 ന് ചെന്നൈ യിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ സേലത്തിന് അടുത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. അബോധവസ്ഥയിലായിരുന്ന യുവാവിനെ സേലം മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സിച്ചു. വ്യാഴാഴ്ച മരിച്ചു. മാതാവ് മൈമൂന. ഭാര്യ ബിൻസിയ ഷെറിന പുളിയംപറമ്പ്. മക്കൾ, നസൽ അമാൻ (രണ്ടര), ആയിഷ നിഷ ,ആയിഷ നിഹ (9 മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾ). സഹോദരങ്ങൾ അഷ്‌റഫ്‌ , ഇല്യാസ് , ഉസ്മാൻ,ഷാഫി, അജ്മൽ, സീനത്ത്, പരേതയായ സുഹറ. കബറടക്കം 17.12.21 കളത്തിങ്ങൽ പാറ ജുമാ മസ്ജിദിൽ....
error: Content is protected !!