Tuesday, September 16

Tag: sex trafficking

മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം പൊലീസുകാരുടേത്, അക്കൗണ്ടിലേക്കെത്തിയത് ലക്ഷങ്ങള്‍ ; ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും, ഫോണുകള്‍ സ്വിച്ച് ഓഫ്
Kerala

മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം പൊലീസുകാരുടേത്, അക്കൗണ്ടിലേക്കെത്തിയത് ലക്ഷങ്ങള്‍ ; ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും, ഫോണുകള്‍ സ്വിച്ച് ഓഫ്

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രം. കോഴിക്കോട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് കേന്ദ്രത്തിന്റെ യഥാര്‍ഥ നടത്തിപ്പുകാര്‍. ഇവര്‍ ഒളിവിലാണ്. ഒളിവിലുള്ള പൊലീസുകാര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കും. സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സര്‍ക്കുലര്‍ വരും. മൂന്ന് പേരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പ്രവര്‍ത്തിച്ചെങ്ക...
error: Content is protected !!