എസ് എഫ് ഐ പ്രവർത്തകരും അധ്യാപകരും തമ്മിൽ സംഘർഷം: പ്രധാനാധ്യാപിക ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
സംഘർഷത്തിൽ എസ് എഫ് ഐ നേതാവിന്റെ കയ്യൊടിഞ്ഞു
ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പഠിപ്പുമുടക്കുസമരവുമായി ബന്ധപ്പെട്ട് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരും പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രഥമാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു.
പ്രഥമാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ. മഞ്ചേരി ഏരിയാ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ്് വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഘർഷമുണ്ടായത്. ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച എസ്.എഫ്.ഐ. ആഹ്വാനം ...