Tag: SHafeeq panakkadan

എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും
Other

എം എൽ എ ഹമീദ് മാസ്റ്ററുടെ ഇടപെടൽ, ഷഫീഖ് ഇന്ത്യൻ ടീമിന് ഇറാനിൽ കളിക്കും

ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷഫീഖ് പാണക്കാടന് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രച്ചെലവ് പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാർച്ച് 5 മുതൽ ഇറാനിലെ കിഷ് ദ്വീപിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് 1.60 ലക്ഷം രൂപ യാത്രാ ചെലവുവരും. ഷഫീഖിന്റെ കട ദേശീയപാതാ വികസനത്തിൽ പൊളിച്ചുമാറ്റിയതോടെ വരുമാനമില്ലാത്ത അവസ്ഥയിലാണ്. ഇതിനിടെയാണ് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തന്റെ സ്വപ്നമായിരുന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെലവു കണ്ടെത്താൻ ഷഫീഖ് പ്രയാസപ്പെടുന്നതു ശ്രദ്ധയിൽപെട്ട പി.അബ്ദുൽ ഹമീദ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് യാത്രയ്ക്ക് ആവശ്യമായ പണം ലഭിച്ചു. എംഎൽഎക്കു പുറമേ, ജീവകാരുണ്യ പ്രവർത്തകനായ കാടപ്പടിയിലെ ചൊക്ലി അബ്ദുസ്സലാം ഹാജി, ഷഫീഖിന്റെ സുഹൃത്തുക്കളായ റഫീഖ് ചോനാരി, ഷാജി കാടപ്പടി...
Sports

ഭിന്നശേഷിക്കാരുടെ ലോകക്കപ്പ് ഫുട്‌ബോൾ ടീമിലേക്ക് മുന്നിയൂർ സ്വദേശിയും

തിരൂരങ്ങാടി: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ വെസ്റ്റ് ഏഷ്യൻ ആംപ്യൂട്ടി ഫുട്ബോൾ ചാംപ്യൻഷിപ്പി നുള്ള ഇന്ത്യൻ ടീമിൽ മലപ്പുറത്തുകാരൻ ഷഫീഖ് പാണക്കാടൻ ഇടം നേടി. മൂന്നിയൂർ പടിക്കൽ സ്വദേശിയായ ഷഫീഖ് (34) ആണ് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിച്ചത്. കേരള ടീമിന്റെ സെൻട്രൽ ഫോർവേഡാണ് ഷഫീഖ്. മാർച്ച് 5 മുതൽ വരെ ഇറാനിലെ കിഷ് ദ്വീപിലാണ് മത്സരം. മികവു കാട്ടുന്ന 5 രാജ്യങ്ങൾ ക്കാണ് ഒക്ടോബറിൽ തുർക്കിയിൽ നടക്കുന്ന ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത. 18 അംഗ ടീമിൽ ഷഫീഖ് മാത്രമാണ് മലപ്പുറത്തു നിന്നുള്ള താരം. സ്കൂൾ പഠനകാലത്ത് ലോറി കയറിയാണ് ഷഫീഖിന്റെ ഒരു കാല് നഷ്ടമായത്. വീട്ടിൽ ഒതുങ്ങി കൂടിയിരുന്ന ഷഫീഖ് പിന്നെ സജീവമായി. പൊതുരംഗത്തും ഭിന്ന ശേഷിക്കാരുടെ അവകാശ പോരാട്ടത്തിലും ഷഫീഖ് മുന്നിൽ തന്നെ ഉണ്ടായിരുന്നു. മികച്ച ഫുട്ബോൾ താരമായ ഷഫീഖ് ഭിന്നശേഷിക്കാ രുടെ സംസ്ഥാന നീന്തൽ ചാംപ്യൻ കൂടിയാണ്. സാമൂ ഹിക നീതി ...
error: Content is protected !!