നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് താനൂർ സ്വദേശി വിമാനത്തിൽ മരിച്ചു
താനൂർ: നാട്ടിലേക്ക് വരുന്നതിനിടെ യുവാവ് വിമനത്തിൽ വച്ച് മരിച്ചു. താനൂർ മോര്യ സ്വദേശി വടക്കത്തിയിൽ മൊയ്‌ദീൻ കുട്ടിയയുടെ മകൻ ഫൈസൽ (40) ആണ് മരിച്ചത്. ഷാർജയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് സംഭവം. മൂന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് വരികയായിരുന്നു. അർബുദ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിൽ ചികിത്സക്കായി വരികയായിരുന്നു. രാവിലെ 6.10 ന് കരിപ്പൂരിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മരണം. ഭാര്യയും മക്കളും സ്വീകരിക്കാനായി കരിപ്പൂരിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് ന് ശേഷം മോര്യ കോട്ടുകാട് ജുമാ മസ്ജിദിൽ കബറടക്കി. മാതാവ് വിയ്യൂമ്മു. ഭാര്യ, അബിദ, മക്കൾ,മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ്. സഹോദരങ്ങൾ, മുസ്തഫ, ഫാത്തിമ.
...