Tag: shine tom chacko

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അടിപതറി : നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍ ; വൈദ്യ പരിശോധന ഉടന്‍
Entertainment, Kerala

പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അടിപതറി : നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍ ; വൈദ്യ പരിശോധന ഉടന്‍

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഷൈന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ടോം ചാക്കോ പതറുകയായിരുന്നു. ഒപ്പം ഷൈന്റെ ഫോണ്‍ കോളുകളും നിര്‍ണായകമായി. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നു കാര്യവും ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടന്‍ ഷൈന്റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെ...
Entertainment, Kerala

ശത്രുക്കളുണ്ട്, വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയത് ; ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ ഷൈന്‍ ടോം ചാക്കോയുടെ വിശദീകരണം : ഇഴകീറി ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി : പൊലീസ് എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ഓടിയതില്‍ വിശദീകരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നു. വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. ന്നത് ഡാന്‍സഫ് ആണെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയില്‍ ശത്രുക്കളുണ്ട്. അവരെ താന്‍ പേടിക്കുന്നു. അവര്‍ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തന്റെ വളര്‍ച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം. അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിള്‍ പേ ഇടപാടുകളും നടത്തിയ ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോണ്‍ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപ...
error: Content is protected !!