കപ്പലും ഹെലികോപ്റ്ററും വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല, രക്ഷകരായത് പരപ്പനങ്ങാടിയിലെ ‘ഖുദ്ധൂസ്’ ബോട്ടുകാർ
ഒഴുകിയത് 58 കിലോമീറ്റർ ദൂരം, ജലപാനമില്ലാതെ മരണത്തെ മുഖമുഖം കണ്ടു
പരപ്പനങ്ങാടി: അപകടത്തിൽപെട്ട വള്ളം നിയന്ത്രണം വിട്ട് 3 തൊഴിലാളികളെയും കൊണ്ട് കടലിൽ ഒഴുകിയത് 53 കിലോമീറ്റർ ദൂരം. മൂന്ന് ജീവനുകൾ കരയിലേക്ക് തിരിച്ചെത്തിയത് മത്സ്യത്തൊഴിലാളികളുടെ സ്നേഹക്കൂട്ടായ്മയിൽ. അപകടം സംഭവിച്ചത് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ. ഒരു കിലോ പഴം മാത്രം ഭക്ഷണമായി കരുതി 3 തൊഴിലാളികളും വെള്ളിയാഴ്ച വൈകിട്ട് കടലിലിറങ്ങിയതാണ്. ജലപാനമില്ലാതെ മരണം മുന്നിൽ ക്കണ്ട് ഉൾക്കടലിൽ കഴിയുകയായിരുന്നു. പൊന്നാനി ഭാഗത്ത് 10 നോട്ടിക്കൽ മൈൽ അകലെ വച്ച് അപകടമുണ്ടായശേഷം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കായി വള്ളം കാറ്റിനനുസരിച്ച് ഒഴുകുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ താനൂർ ഭാഗത്ത് മീൻപിടിത്തത്തിനിറങ്ങിയ പരപ്പനങ്ങാടി സ്വദേശികളുടെ ‘ഖുദ്ദൂസ്’ വള്ളം ഇവരെ കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലേക്കുള്ള വഴിതുറന്നത്. മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൊ...