മുന്‍ മന്ത്രി വി.എസ് ശിവകുമാറിനും സുഹൃത്തിനും ഇഡിയുടെ നോട്ടീസ് ; ചോദ്യം ചെയ്യാന്‍ ഹാജരാകണം
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനും സുഹൃത്തായ രാജേന്ദ്രനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് ഇ.ഡി പറയുന്നു. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
...