Friday, July 18

Tag: Sho

തിരൂരങ്ങാടി സിഐക്ക് സ്ഥലം മാറ്റം
Other

തിരൂരങ്ങാടി സിഐക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി : രാഷ്ട്രീയക്കാരുമായി ഉടക്കിയിരുന്ന തിരൂരങ്ങാടി സ്റ്റേഷൻ ഹൗസിങ് ഓഫീസർക്ക് ഒടുവിൽ സ്ഥലം മാറ്റം. തിരൂരങ്ങാടി എസ് എച്ച് ഒ സന്ദീപ് കുമാറിനാണ് സ്ഥലം മാറ്റം. ഫറോക്ക് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ഇവിടത്തെ എസ് എച്ച് ഒ ബാലചന്ദ്രനെ തിരൂരങ്ങാടി യിലേക്കും മാറ്റി. രാഷ്ട്രീയക്കാരുമായി ഒത്തു പോകാതിരുന്ന സി ഐയെ സ്ഥലം മാറ്റാൻ ഭരണ മുന്നണിയും പ്രതിപക്ഷ പാർട്ടിയും ഉൾപ്പെടെ എല്ലാ പാർട്ടിക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. രാഷ്ട്രീയക്കാർക്ക് ഒരു പരിഗണനയും നൽകാതിരുന്നതിനാൽ എല്ലാ പാർട്ടിക്കാരും ഇയാളെ മാറ്റാൻ എല്ലാ വിധ ശ്രമങ്ങളും നടത്തിയിരുന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളെ പരിഗണിക്കാതിരുന്ന ഇദ്യേഹം ആരുടെ സ്വാധീനത്തിനും സമ്മർധത്തിനും വഴങ്ങിയിരുന്നില്ല. പി എസ് സി നിയമന വിഷയവുമായി ബന്ധപ്പെട്ട് തെന്നലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തിയിരുന്ന സമസ്...
error: Content is protected !!