Tag: Shopping complex

കോട്ടയ്ക്കല്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഇന്ന് നാടിന് സമര്‍പ്പിക്കും
Feature, Information

കോട്ടയ്ക്കല്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഇന്ന് നാടിന് സമര്‍പ്പിക്കും

കോട്ടയ്ക്കല്‍ : നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് നടക്കും. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ഷോപ്പിങ് കോംപ്ലക്സ് സമര്‍പ്പണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ഷോപ്പുകളുടെ രേഖ കൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിര്‍വഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയാവും. കോട്ടക്കല്‍ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീര്‍ തുടങ്ങിയ വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പഴയ സ്റ്റാന്‍ഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്സും യാഥാര്‍ഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകള്‍ 10 മീറ്റര്‍ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികള്‍, ആധുനിക സംവ...
Local news

തിരൂരങ്ങാടി നഗരസഭ ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്ത്: അന്വേഷിക്കാൻ ഉത്തരവ്

റീജണൽ ജോയിന്റ് ഡയറക്ടക്ക് അന്വേഷണത്തിന് ഉത്തരവ് നൽകി നഗരകാര്യ ഡയക്ടർ. തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ അനധികൃതമായി മണ്ണ് കടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ റീജണൽ ജോയിന്റ് ഡയറക്റോട് അന്വേഷണത്തിന് ഉത്തരവിട്ട് നഗരകാര്യ ഡയറക്ടർ. നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ രാത്രിയിൽഅനധികൃതമായി മണ്ണ് കടത്തികൊണ്ട് പോകുന്നതിനിടെ എ.ഐ.വൈ.എഫ് പ്രവർത്തകർ ഒരു ജെസിബിയും രണ്ട് ടിപ്പറുകളും പിടികൂടി പോലീസിൽ ഏൽപിക്കുകയും ജില്ലാ ജിയോള ജസ്റ്റിന് രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് പരിശോധനക്ക് എത്തിയ ജിയോളജി വകുപ്പ് മണ്ണ് കടത്ത് സ്ഥിതീകരിക്കുകയും നഗരസഭ സെക്രട്ടറിക്ക് 18400 രൂപ പിഴ അടക്കാൻ ഉത്തരവാകുകയും ചെയ്തു. പിഴ ത്തുക പൊതു ഫണ്ടിൽ നിന്നും അടവാക്കിയതിനെ തുടർന്ന് മണ്ണ് കടത്ത് മൂലം സർക്കാറിനുണ്ടായ ധന നഷ്ടം തിരിച്ച് പിടിക്കുന്നതിനും മണ്ണ് കടത്തിന് കൂട്ട് നിന...
error: Content is protected !!