Tuesday, January 20

Tag: Sibaq

Other

സിബാഖ് ദേശീയ കലോത്സവം; മീഡിയ ഓഫീസ് തുറന്നു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റെ മീഡിയ റൂംതിരൂരങ്ങാടി പ്രസ്സ് ക്ലബ് പ്രസിഡന്റ യു.എ റസാഖ് ഉദ്ഘാടനം ചെയ്തു.അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തിന്റെ ദൃശ്യ കലാ വിരുന്നുകളെ വിദ്യാര്‍ഥികളിലേക്ക് തനിമ നഷ്ടപ്പെടാതെ എത്തിക്കുക എന്നതാണ് മീഡിയ വിംഗിന്റെ ദൗത്യം.മീഡിയ വിംഗിന് കീഴിലായി മീഡിയ ബുള്ളറ്റിന്‍, ഫോട്ടോഗ്രാഫര്‍സ്, വീഡിയോഗ്രാഫര്‍സ്, സോഷ്യല്‍ മീഡിയ കണ്‍ട്രോളര്‍സ് തുടങ്ങി വ്യത്യസ്ത ഉപ വിംഗുകളിലായി നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തിനുള്ളത്.സിബാഖ് കണ്‍വീനര്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. ജാബിര്‍ കെ.ടി ഹുദവി, അബ്ദന്നാസര്‍ ഹുദവി, മുഹമ്മദലി ഹുദവി വേങ്ങര, മാധ്യമ പ്രവര്‍ത്തകരായ രജസ്ഖാന്‍ മാളിയാട്ട്, ഷനീബ് മൂഴിക്കല്‍, ഗഫൂര്‍ കക്കാട്, പ്രശാന്ത്, അനസ് ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു....
error: Content is protected !!