സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ അര്‍ധരാത്രി പരിശോധനയെന്ന് പൊലീസ് അറിയിപ്പ്, ഒഴിവാക്കി ; മനുഷ്യാവകാശ ലംഘനമെന്ന് സിദ്ധീഖ് കാപ്പന്‍
വേങ്ങര : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച് പൊലീസ്. വിവാദമായതോടെ പിന്‍വലിച്ചു. മനുഷ്യാവകാശ ലംഘനമെന്ന് സിദ്ധീഖ് കാപ്പന്‍. സ്ത്രീകളും കുട്ടികളും ഉള്ള വീട്ടില്‍ രാത്രി 12 മണിക്ക് ശേഷം പരിശോധന നടത്തുന്നതില്‍ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്.
ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വേങ്ങരയിലുള്ള സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് ര...