Tag: Silver line

സർക്കാരിന് ആശ്വാസം, കെ റെയിൽ സർവേ തുടരാമെന്ന് സുപ്രീം കോടതി
Other

സർക്കാരിന് ആശ്വാസം, കെ റെയിൽ സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എറണാകുളം ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എന്താണ് സര്‍വേ നടത്തുന്നതില്‍ ബുദ്ധിമുട്ടുകളെന്നും എന്തിനാണ് മുന്‍ധാരണകളെന്നും കോടതി ചോദിച്ചു. സര്‍വേ തുടരാമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രിംകോടതി. സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്. ...
Other

സില്‍വര്‍ലൈന്‍ പദ്ധതി: മലപ്പുറം ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി

131 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കാന്‍ വ്യവസ്ഥ സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുന്നാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം  അനുസരിച്ചുള്ള നടപടിക്രമങ...
Local news

കെ-റെയിലിനെതിരെ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം; എൽഡിഎഫും യു ഡി എഫും വാക്കേറ്റം, പ്രമേയവും ഡിപിആറും കത്തിച്ചു

പ്രമേയത്തെ ബി ജെ പി യും അനുകൂലിച്ചു പരപ്പനങ്ങാടി: കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരേ പരപ്പനങ്ങാടി നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് നാടകീയ രംഗങ്ങൾ. തിങ്കളാഴ്ച രാവിലെയാണ് പരപ്പനങ്ങാടി നഗരസഭാ കൗൺസിൽ യോഗം ചേർന്നത്. പരപ്പനങ്ങാടി നഗരസഭയെ കെ -റെയിൽ വലിയ തോതിൽ ദോഷകരമായി ബാധിക്കുമെന്നു പറഞ്ഞാണ് യു.ഡി.എഫ്. കൗൺസിലർമാരായ പി.വി. മുസ്തഫ അനുവാദകനും കെ.കെ.എസ്. തങ്ങൾ അവതാരകനുമായി പ്രമേയം അവതരിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് ഇരുവിഭാഗവും വാക്കേറ്റത്തിൽ ഏർപ്പെട്ടു. കെ -റെയിൽ വിരുദ്ധ പ്രമേയത്തെ ബി.ജെ.പി. അംഗങ്ങൾ അനുകൂലിച്ചു. കെ-റെയിൽ വന്നാൽ മുന്നൂറോളം കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്ന് പ്രമേയത്തിൽ പറഞ്ഞു. ഇരകളുടെ പുനരധിവാസം പ്രശ്നമാകും. തീരദേശ സംരക്ഷണനിയമവും പുഴയോരത്തെ നിയമങ്ങളും ജനങ്ങൾക്ക് വാസയോഗ്യമായ ഇടംനൽകാൻ തടസ്സമാകും. പരപ്പനങ്ങാടിയിൽ കെ-റെയിൽ പദ്ധതി വലിയ പാരി...
error: Content is protected !!