Tag: Singer meharin

ചോലയുടെ താളത്തിൽ മുത്തുവിന് പെരുന്നാൾ സുദിനം
Other

ചോലയുടെ താളത്തിൽ മുത്തുവിന് പെരുന്നാൾ സുദിനം

എ. ആർ നഗർ: ശാരീരിക വെല്ലുവിളികൾ നേരിട്ടതിനെ തുടർന്ന് വീൽചെയറിലായ മുഹമ്മദ് സഹീൽ എന്ന മുത്തുവിന്ഇന്നലെ ആഹ്ലാദത്തിന്റെ സുദിനമായിരുന്നു.ഏഴാം ക്ലാസ് വരെ പഠിച്ച ഇരുമ്പുചോല എയുപി സ്കൂളിലേക്ക് ഉമ്മയോടൊപ്പം ചക്രകസേരയിൽ വന്നെത്തിയപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായിരുന്നു മുത്തുവിന്റെ മുഖത്ത് . എല്ലാ വർഷവും സ്കൂൾ വാർഷിക സമയത്ത് സന്ദർശകനായിരുന്ന മുത്തു ഇന്നലെ എത്തിയത് വിശിഷ്ടാതിഥിയായിട്ടായിരുന്നു.ഈ വർഷം ഏപ്രിൽ 9, 10 തീയതികളിൽ നടക്കുന്ന 'ഓളം' ചോലയുടെ താളം 65-ാംവാർഷികാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും പൂർവ്വ അധ്യാപക -വിദ്യാർത്ഥി മഹാസംഗമത്തിന്റെയും പ്രചാരണത്തിന്റെ ഭാഗമായി 2007-2008 ഏഴാം ക്ലാസ് ബാച്ച് ഒരുക്കിയ ഗാനോപഹാരം തീം സോങ് റിലീസിംഗിൻ്റെ ഭാഗമായിട്ടാണ് മുത്തു ക്യാമ്പസിൽ എത്തിയത്.രക്ഷിതാക്കളും മാനേജ്മെൻറ് പ്രതിനിധികളും അധ്യാപകരും മുത്തുവിനെ സ്കൂളിലേക്ക് സ്വീകരിച്ചു.പ്രശസ്ത ഗായിക മെഹറിൻ ഗാനോപഹ...
Local news

തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ കലോത്സവം സമാപിച്ചു

തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം റിഥം 2K22 സമാപിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി.പി. സുഹ്റാബി നിർവ്വഹിച്ചു. പട്ടുറുമാൽ ഫെയിം മെഹറിൻ മുഖ്യാതിഥിയായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/HDqZXfALO3l0U1jILUvNnL പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഇരുവഴിഞ്ഞി പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട നാല് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയ വിദ്യാലയത്തിലെ കെ.കെ. ഉസ്മാൻ കൊടിയത്തൂരിനെയും ശാസ്ത്ര ഗവേഷണ മികവിന്റെ അംഗീകരമായ വേൾഡ് സയന്റിഫിക് ഇൻഡക്സിൽ ഇടം നേടിയ വിദ്യാലയത്തിലെ ഡോ: ടി.പി റാഷിദിനെയും ആദരിച്ചു. https://youtu.be/zebEuj0uUTQ വീഡിയോ പ്രധാനധ്യാപകൻ ടി. അബ്ദു റഷീദ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ടി.സി അബ്ദുൽ നാസർ, കെ.ഇബ്രാഹീം, പി. ഷഹീദ , യു.ടി.അബൂബക്കർ ,ടി.വി റുഖിയ, എം. സുഹൈൽ, ടി. മമ്മദ് എന്നിവർ പ്രസംഗിച്ചു. ...
error: Content is protected !!