തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: മലപ്പുറം ജില്ലയില്‍ 99.99% ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി; കരട് പട്ടിക ഡിസംബര്‍ 23ന്
13 മണ്ഡലങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.എസ്.ഐ.ആര്‍. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാനുള്ള അവസരമുണ്ട്. ഡ...

