സ്‌കില്‍ടെക്: ജില്ലാ പഞ്ചായത്ത് പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി
മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പുമായി സഹകരിച്ചു കൊണ്ട് ' സ്‌കില്‍ടെക് ' പട്ടികജാതി യുവജനങ്ങള്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. അക്കൗണ്ടന്റ് എക്‌സിക്യൂട്ടീവ് (ബിരുദ യോഗ്യത), ജി എസ് ടി അക്കൗണ്ടെന്റ് അസിസ്റ്റന്റ് (ബിരുദ യോഗ്യത) , ഇന്റലിജന്‍സ് ആന്റ് മെഷിന്‍ ലേണിംഗ് (ബിരുദ യോഗ്യത) , ക്രാഫ്റ്റ് ബേക്കര്‍ (എട്ടാം ക്ലാസ്) എന്നീ മേഖലകളിലാണ് ആദ്യ ഘട്ട പരിശീലനം നല്‍കുന്നത്. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 175 പേര്‍ക്കാണ് ഇതില്‍ അവസരം ലഭിക്കുക. പരിശീലന പദ്ധതിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ഫെബ്രുവരി പത്തിനകം രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നവര്‍ക്ക് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ വെച്ച് ബ്രിഡ്ജ് കോഴ്‌സ് നല്‍കും. തുടര്‍ന്ന്...