അപൂർവരോഗം ബാധിച്ച ഒന്നര വയസുകാരന് 11 കോടി സഹായം നൽകി അജ്ഞാതൻ
അങ്കമാലി: "എന്റെ പ്രശസ്തി അല്ല ആവശ്യം, ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടണം" എന്നാണ് ആ അജ്ഞാതൻ പണം നൽകിയപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചത്. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതകരോഗം സ്ഥിരീകരിച്ച ഒന്നര വയസ്സുകാന്റെ ചികിത്സക്ക് 11 കോടിയിലധികം രൂപ സഹായവുമായി അജ്ഞാതൻ. ചികിത്സക്ക് തുക സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്കാണ് 14 ലക്ഷം ഡോളർ (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) പേര് വെളിപ്പെടുത്താത്ത സുമനസ്കന്റെ സംഭാവന. ഇതോടെ മുടങ്ങുമെന്ന് കരുതിയ നിർവാണിന്റെ ചികിത്സക്ക് പ്രതീക്ഷയായി.നെടുമ്പാശ്ശേരി മേയ്ക്കാട് കാരയ്ക്കാട്ടുകുന്ന് ചിറക്ക് സമീപം താമസിക്കുന്ന കൂറ്റനാട് മലാലത്ത് വീട്ടിൽ സാരംഗ് മേനോന്റെയും (മർച്ചന്റ് നേവി, മുംബൈ), സോഫ്റ്റ്വെയർ എൻജിനീയ...