ലോകത്തിലെ ഏറ്റവും ചെറിയ പശു ഫറോക്കിൽ
ലോകത്തിലെ ഏറ്റവും ചെറിയ പശുവെന്ന ബഹുമതി കോഴിക്കോട് ഫറോക്കിലെ മീനാക്ഷി കരസ്ഥമാക്കി. 26 ഇഞ്ച് ഉയരവും 35 ഇഞ്ച് നീളവും ഉള്ള മൂന്ന് വയസ്സുള്ള മീനാക്ഷിയെന്ന പശുവാണ് ഈ നേട്ടത്തിനുടമ. ഫറോക്ക് സഹീദ മൻസിലിലെ ക്ഷീര കർഷകൻ കെ.എം. മുഹമ്മദ് ബഷീറിന്റെ അരുമയാണ് മീനാക്ഷി എന്ന ഈ പശു. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് മീനാക്ഷിക്ക് ഒരു കിടാവ് ജനിച്ചിരുന്നു. ഇതോടെ പ്രസവം നടന്ന ലോകത്തിലെ ചെറിയ പശുവെന്ന റിക്കോർഡും മീനാക്ഷിയ്ക്ക് സ്വന്തമായി. ഈ ഗണത്തിൽ വെച്ചൂർ പശുവിനാണ് നിലവിലെ ഗിന്നസ് റെക്കോർഡ്. 27.19 ഇഞ്ച് ഉയരം.വെറ്ററിനറി സർജൻ ഡോ. ഇ.എം. മുഹമ്മദിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രകാരം മീനാക്ഷി മൂന്ന് വയസ്സുള്ള പൂർണ വളർച്ചയെത്തിയ പശുവാണ്. ആന്ധ്രയിലെ പുങ്കാനൂർ ഇനത്തിൽ പെട്ടതാണ് മീനാക്ഷി.ഗിന്നസ് റെക്കോഡാണ് അടുത്ത ലക്ഷ്യമെന്ന് ഉടമസ്ഥൻ കെ.എം. മുഹമ്മദ് ബഷീർ പറഞ്ഞു. ഇന്ത്യയിൽ വംശനാശം നേരിടുന്ന അപൂർവയിനം നാടൻ പശുക്കളെ പരിപാലിക്കുന്നതിൽ...