Tag: Social medea

സോഷ്യൽ മീഡിയയിൽ ശ്രീകൃഷ്ണ നിന്ദയെന്ന്; ഹിന്ദു ഐക്യവേദി  പ്രതിഷേധം 
Other

സോഷ്യൽ മീഡിയയിൽ ശ്രീകൃഷ്ണ നിന്ദയെന്ന്; ഹിന്ദു ഐക്യവേദി പ്രതിഷേധം 

പരപ്പനങ്ങാടി: ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീകൃഷ്ണ നിന്ദ നടത്തിയെന്ന് ആരോപിച്ച് പരപ്പനങ്ങാടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി.  ശ്രീകൃഷ്ണ ജയന്തിക്ക് പിറ്റേന്ന് പരപ്പനങ്ങാടി സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകനാണ് പൂർണനഗ്നയായ സ്ത്രീകളുടെ കൂടെ ശ്രീകൃഷ്ണൻ്റെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. വ്യാപക പ്രതിഷേധങ്ങളുയർന്നതോടെ ശനിയാഴ്ച വൈകിട്ടോടെ ഇദ്ദേഹം പോസ്റ്റ് നീക്കം ചെയ്തു.  ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ അധ്യാപകന്റെ വീട്ടിലേക്ക് നടന്ന പ്രതിഷേധ പ്രകടനം വീടിനു മുന്നിൽ പോലീസ് തടഞ്ഞു.   കെ ജയപ്രകാശ്. പ്രതിഷേധം ഉൽഘാടനം ചെയ്തു  എം വിനീഷ്, ടി മനുപ്രസാദ്, സി പി ജയപ്രകാശ്, എളങ്കൂർ മുരളിധരൻ തുടങ്ങിയവർ സംസാരിച്ചു. ...
error: Content is protected !!