Friday, September 19

Tag: solar-powered fences

മനുഷ്യ – വന്യജീവി സംഘര്‍ഷം മൂലമുണ്ടാകുന്ന കൃഷിനാശം തടയാന്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കാന്‍ ധാരണ
Malappuram

മനുഷ്യ – വന്യജീവി സംഘര്‍ഷം മൂലമുണ്ടാകുന്ന കൃഷിനാശം തടയാന്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കാന്‍ ധാരണ

മലപ്പുറം : കൃഷിവകുപ്പിന്റെ 2024-25 ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നിലമ്പൂര്‍ താലൂക്കിലെ 27.363 കിലോമീറ്റര്‍ സ്ഥലത്ത് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കുന്നതിന് കൃഷിവകുപ്പും വനംവകുപ്പും സംയുക്ത ധാരണയായി. മനുഷ്യ - വന്യജീവി സംഘര്‍ഷം മൂലം സ്വകാര്യ കൃഷിയിടങ്ങളില്‍ കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (നോര്‍ത്ത് ഡിവിഷന്‍, നിലമ്പൂര്‍) പി കാര്‍ത്തിക് എന്നിവര്‍ പങ്കെടുത്തു. പദ്ധതി നിര്‍വ്വഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസര്‍മാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....
error: Content is protected !!