കത്തി കൊണ്ട് കുത്തി, ഗ്യാസ് സിലിണ്ടർ തലക്കിട്ടു ; മലപ്പുറത്ത് മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകൻ ; പ്രതി കസ്റ്റഡിയിൽ
മലപ്പുറം : വൈലത്തൂർ കാവപ്പുരയിൽ മകൻ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബുവിൻ്റെ മകൻ മുസമ്മിൽ (30) ആണ് മാതാവ് ആമിനയെ (60) കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മുസമ്മിൽ. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ മുസമ്മിലും മാതാവും പിതാവും മാത്രമാണ് താമസം. ആമിനയുടെ ഭർത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് സംഭവം. ആദ്യം കൊടുവാൾ ഉപയോഗിച്ച് മകൻ അമ്മയെ വെട്ടുകയായിരുന്നു. തുടർന്ന് നിലത്തു വീണ ആമിനയുടെ തലയിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മുസമ്മിൽ അടിച്ചു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു.
അടുക്കളയിൽ നിന്ന ആമിനയെ പ്രതി പിന്നിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കല്പകഞ്ചേരി പൊലീസ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് തുടർ നടപടികൾ തുടരുകയാണ്. മുസമ്മലിന് മാ...