Tag: Soudi airlines

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി സി ആർ ഫലം നിർബന്ധമെന്ന് വിമാന കമ്പനികൾ; യാത്രക്കാർ പെരുവഴിയിലായി
Gulf

ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി സി ആർ ഫലം നിർബന്ധമെന്ന് വിമാന കമ്പനികൾ; യാത്രക്കാർ പെരുവഴിയിലായി

റിയാദ് : സൗദി അറേബ്യ ഉൾപ്പടെ 82 രാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫെബ്രുവരിയി 14 ന്മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് പി സി ആർ ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. എന്നാൽ സൗദി എയർലൈൻസിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പി സി ആർ ടെസ്റ്റ് നിർബന്ധമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ആനുകൂല്യം ഉപയോഗപ്പെടിത്തി പി സി ആർ ഇല്ലാതെ ഇന്ന് (ഫെബ്രുവരി 15) ന് രാവിലെ 11 മണിക്കുള്ള സൗദി എയർലെൻസിൽ യാത്ര ചെയ്യാനെത്തിയ പലരും പെരുവഴിയിലായി. 11:45 ന് കൊച്ചിയിലേക്ക് പോകേണ്ട SV 774 വിമാനത്തിൽ യാത്ര ചെയ്യാൻ എട്ട് മണിയോടെ ബോഡിങ് പാസ് എടുക്കാൻ എത്തിയപ്പോഴാണ് പി സി ആർ ഇല്ലാതെ യാത്ര സാധ്യമാകില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചത്. തിച്ചെത്തി പി സി ആർ ടെസ്റ്റ് പൂർത്തിയാക്കി റിപ്പോർട്ടിനായി കാത്തിരിക്കാൻ സമയമില്ലാത്തത് യാത്രക്കാരെ ദുരിതത്...
Other

കരിപ്പൂരിൽ വലിയ വിമാനത്തിന് അനുമതി നീളുന്നു, സൗദി എയർലൈൻസ് ഓഫീസ് പൂട്ടുന്നു

കരിപ്പൂർ ∙ വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിനുള്ള അനുമതി നീളുന്ന സാഹചര്യത്തിൽ, സൗദി എയർലൈൻസ് താൽക്കാലികമായി കരിപ്പൂർ വിടുന്നു. കോഴിക്കോട് വിമാനത്താവളത്തിലെ ഓഫിസും അനുബന്ധ സ്ഥലവും എയർപോർട്ട് അതോറിറ്റിക്കു തിരിച്ചേൽപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഓഫിസ് പ്രവർത്തനത്തിനും വിമാനങ്ങളുടെ പോക്കുവരവിനും മറ്റുമായി നിലവിൽ സൗദി എയർലൈൻസ് വാടക നൽകുന്ന സ്ഥലങ്ങൾ ഈ മാസം 31ന് ഒഴിയാനാണു തീരുമാനം. അവ ജനുവരി ഒന്നിന് എയർപോർട്ട് അതോറിറ്റിക്കുതന്നെ തിരിച്ചേൽപ്പിക്കുമെന്നാണ് അറിയിപ്പ്.  നടപടി താൽക്കാലികമാണ് എന്നാണു പറയുന്നത്. വലിയ വിമാന സർവീസിന് അനുമതി ലഭിക്കുമ്പോൾ തിരിച്ചെത്താം എന്നാണ് സൗദി എയർലൈൻസ് നൽകുന്ന പ്രതീക്ഷ. ടെർമിനലിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് മാത്രമല്ല, ഗ്രൗണ്ട് ഹാൻഡ്‌ലിങ് -സപ്പോർട്ട് ജോലികൾക്കായി സൗദി എയർലൈൻസ് സാധനങ്ങൾ സൂക്ഷിക്കാനായി കൈവശം വച്ചിരുന്ന സ്ഥലവും ഒഴിയുകയാണ്. കരിപ്പൂരിൽ നിയ...
error: Content is protected !!