അന്തർസർവകലാശാല ഫുട്ബോൾ: കാലിക്കറ്റിനെ കെപി ശരത്ത് നയിക്കും ; ടീം പ്രഖ്യാപിച്ചു
ദക്ഷിണ മേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് സർവകലാശാലാ ടീം അംഗങ്ങളെ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ പ്രഖ്യാപിച്ചു. ശ്രീ കേരളവര്‍മ കോളേജിലെ കെപി ശരത് ടീമിനെ നയിക്കും. ഡോ. ടിസി ശിവറാം ആണ് മുഖ്യപരിശീലകന്‍
ക്യാപ്റ്റൻ : കെ.പി. ശരത് (ശ്രീ കേരളവർമ കോളേജ്), വൈസ് ക്യാപ്റ്റൻ : നന്ദു കൃഷ്ണൻ (ഫാറൂഖ് കോളേജ്), ടീം അംഗങ്ങൾ : ലിയാഖത്ത് അലിഖാൻ, ദിൽഷാദ്, ആസിഫ്, സനൂപ്, മുഹമ്മദ് സപ്നാത് (എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി), മുഹമ്മദ് നിഷാദ് (ഗുരുവായൂരപ്പൻ കോളേജ്), അഥർവ് (ഫറൂഖ് കോളേജ്), മുഹമ്മദ് ജിയാദ്, പി.പി. അർഷാദ് (സെന്റ് ജോസഫ് കോളേജ് ദേവഗിരി), വിഷ്ണു പ്രകാശ് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), മാത്യു സി. മനോജ്, മുഹമ്മദ് ജസീം, എം.എം. അർജുൻ, മുഹമ്മദ് അഷറർ (സഹൃദയ കോളേജ് കൊടകര), ജിഷ്ണു, മുഹമ്മദ് ഷംനാദ് (സെന്റ് തോമസ് കോളേജ് തൃശ്ശൂർ), കെ. അജയ് കൃഷ്ണ (ഇ.എം.ഇ.എ. കോളേ...