Thursday, July 10

Tag: spice jet

കരിപ്പൂരില്‍ മുന്നറിയിപ്പില്ലാതെ ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി ; പ്രതിഷേധവുമായി യാത്രക്കാര്‍
Kerala

കരിപ്പൂരില്‍ മുന്നറിയിപ്പില്ലാതെ ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി ; പ്രതിഷേധവുമായി യാത്രക്കാര്‍

കരിപ്പൂര്‍ : ഇന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാത്രക്കാര്‍. റദ്ദാക്കിയ വിമാനത്തിന് പകരം ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലര്‍ച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പണം വേഗം മടക്കി നല്‍കണമെന്ന ആവശ്യവും സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് അംഗീകരിക്കുന്നില്ല. പണം തിരികെ നല്‍കാന്‍ 20 ദിവസം വരെ വേണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി. സ്‌പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് അറിയിക്കുന്നത്. ബോര്‍ഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു....
error: Content is protected !!