സ്പോർട്സ് കൗൺസിൽ ഭാരവാഹികളെ വോളിബോൾ പ്രേമികൾ ആദരിച്ചു
വള്ളിക്കുന്ന് : സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഋഷികേഷ് കുമാർ (വള്ളിക്കുന്ന് ), വൈസ് പ്രസിഡണ്ട് നാരായണൻ (ഉണ്ണി) ചേലേമ്പ്ര എന്നിവരെ, വള്ളിക്കുന്നിലെ ദേശീയ വോളിബോൾ താരങ്ങളുടെ കൂട്ടായ്മയായ അനുപവും, വോളി ഗ്രാമം വള്ളിക്കുന്നും ചേർന്ന് സംഘടിപ്പിച്ച വോളിബോൾ പ്രേമികളുടെ സംഗമം ആദരിച്ചു. അത്താണിക്കൽ സ്പെയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജോയിന്റ് സെക്രട്ടറികെ. ടി. അബ്ദുറഹ്മാൻ (ബാവ) ഭാരവാഹികളെ പൊന്നാട അണിയിച്ചു. അനുപവ് പ്രസിഡണ്ട് എം. മോഹൻദാസ് അധ്യക്ഷനായി. ബാബു പാലാട്ട് വിശിഷ്ട അതിഥികളെ പരിചയപ്പെടുത്തി.മുതിർന്ന വോളിബോൾ താരം എ പി ബാലൻ, ഇ. നീലകണ്ഠൻ നമ്പൂതിരി, കെ എൻ ചന്തു കുട്ടി മാസ്റ്റർ, എം പ്രേമൻ മാസ്റ്റർ, കെ പി മുഹമ്മദ് മാസ്റ്റർ, സെക്രട്ടറി മുരളീധരൻ പാലാട്ട്, ട്രഷറർ ഇ.വീരമണി പ്രസംഗിച്ചു....

