എസ് എസ് എൽ സി സർട്ടിഫിക്കറ്റ് വിതരണം അടുത്തയാഴ്ച ആരംഭിക്കും
എസ്എസ്എൽസി പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം അടുത്ത ആഴ്ച മുതൽ ആരംഭിക്കും. പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റ് അച്ചടി പൂർത്തിയായിട്ടുണ്ട്. അടുത്ത ആഴ്‌ച ആദ്യം ഡിഇഒ ഓഫിസുകളിലേക്ക് അയക്കും. ഇവിടെനിന്ന് സ്കൂൾ അധികൃതർ വാങ്ങി വിതരണം ചെയ്യും. ഉപരിപഠനത്തിന് സർട്ടിഫിക്കറ്റ് ആവശ്യമായവർക്ക് സോഫ്റ്റ്കോപ്പി ഡിജി ലോക്കറിൽനിന്ന് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നേരത്തേ എർപ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷാഭവൻ അറിയിച്ചു.
നാലേകാൽ ലക്ഷത്തിലേറെ വിദ്യാർഥികളുടെ സർട്ടിഫിക്കറ്റു കളാണുള്ളത്. സേ-ഇംപ്രൂവ്മെന്റ് പരീക്ഷാഫലം അടക്കം ഉൾ പ്പെടുത്തിയാണ് സർട്ടിഫിക്കറ്റ് തയാറാക്കിയിരിക്കുന്നത്. സുര ക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള സർട്ടിഫിക്കറ്റ് ആദ്യം സംസ്ഥാനത്തിനു പുറത്തുള്ള സെക്യൂരിറ്റി പ്രസിൽ അച്ചടിച്ച ശേഷം അതിലേക്ക് കുട്ടികളുടെ ബയോഡേറ്റയും മാർക്കും പരീ ക്ഷാ ഭവനിലെതന്നെ പ്രിന്റിങ് മെഷീനുകൾ ഉപയോഗിച്ച് അച്ചടിക്കുകയാണു ചെയ്യുന്നത്. ...