Tag: Ssmhss theyyalingal

സംസ്ഥാന കായികമേളയിൽ മികച്ച നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ
Sports

സംസ്ഥാന കായികമേളയിൽ മികച്ച നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

തെയ്യാല : സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കുന്നതിൽ മികച്ച സാന്നിധ്യമായി തെയ്യാലിങ്ങൽ സ്കൂൾ വിദ്യാർഥികളും. എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ 20 കുട്ടികളാണ് ഗെയിംസിൽ മെഡലുകൾ നേടിയത്. 3 പേർ സ്വർണമെഡൽ നേടി. 9 കുട്ടികൾ സിൽവർ മെഡലും 8 കുട്ടികൾ ബ്രോൻസ് മെഡലുകളും നേടി. സീനിയർ വിഭാഗം ബേസ് ബോളിൽ അളക, ആര്യ, ശ്രിയ എന്നിവരാണ് സ്കൂളിന് വേണ്ടി സ്വർണമെഡൽ നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ബാസിം, ഷംനാദ്, കാസിൻ, കാർത്തിക്, റിംഷാദ്, ഷാമിൽ മൂന്നാം സ്ഥാനവും നേടി. സോഫ്റ്റ് ബോളിൽ നികിഷ, വൈഗ, ആര്യ, ശ്രീയ, നജാദ്, കാർത്തിക്, ഷാമിൽ, റിൻഷാദ്, കാസിൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടാം സ്ഥാനവും,ഹാൻഡ് ബോളിൽ സബ്ജൂനിയർ വിഭാഗത്തിൽ സൽമാൻ, ഷാമിൽ മൂന്നാം സ്ഥാനവും മലപ്പുറം ജില്ലക്ക് വേണ്ടി കരസ്ഥമാക്കി.നവമി നന്ദൻ ഷട്ടിൽ ബാഡ്മിൻ്റൺ , സിനാൻ, ദേവനന്ത, ആത്മിക വോളിബോൾ എന്നീ മത്സര ഇനങ്ങളിലായി വിവിധ വിഭാഗ...
Sports

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ടമെഡൽ നേടി ചെറുമുക്കിലെ വിദ്യാർഥിനി നാടിന്റെ അഭിമാനമായി

നന്നമ്പ്ര : കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട മെഡൽ നേടിയ ആര്യ നാടിന്റെ അഭിമാന താരമായി. ചെറുമുക്ക് സ്വദേശിനിയായ ആര്യ ബേസ്ബോളിൽ സ്വർണവും, സോഫ്റ്റ് ബോളിൽ വെള്ളിയും നേടിയാണ് നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയത്. തെയ്യാലിങ്ങൽ എസ് എസ് എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൻ വിദ്യാർ ഥിനി യാണ്. ചെറുമുക്ക് സ്വദേശി തണ്ടാശേരി ഷാജിയുടെയും പ്രജിതയുടെയും മകളാണ് ആര്യ. ഇരട്ട മെഡൽ നേടിയ ആര്യയെ സേവാസമിതി ചെറുമുക്ക് പ്രവർത്തകർ മധുരം നൽകിയും ഉപഹാരം നൽകിയും അനുമോദിച്ചു. ...
Local news

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

കൊല്ലം : സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി കെ.പി. അദ്രിജ അഭിമാനമായി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. താനൂർ സ്വദേശി കെ.പി.രമേശിന്റെയും കെ.ദീപയുടെയും മകളാണ്.
Local news

ഇന്ത്യൻ സോഫ്റ്റ്‌ബോൾ ടീമിലെ നന്നമ്പ്ര സ്വദേശിനിക്ക് നാടിന്റെ സ്വീകരണം

നന്നംബ്ര : നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാംപ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന നന്നംബ്ര മേലെപുറം സ്വദേശിനി ശ്രീലക്ഷ്മിക്ക് പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്നേഹാദരം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. കെ.ശമീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി, മെമ്പർമാറായ എം പി ശരീഫ, കെ.ധന, സി എം ബാലൻ, ഇ പി മുഹമ്മദ് സ്വാലിഹ്, ഡോ. ഉമ്മു ഹബീബ, ടി. പ്രസന്നകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഗോപാലൻ കുറുവേടത്ത്, മുസ്തഫ പനയത്തിൽ, അനിൽകുമാർ, മോഹനൻ, ഗോപാലൻ ഉഴുതേടത്ട് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി പി ശാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ...
error: Content is protected !!