Tag: Stadium

താനൂര്‍ മണ്ഡലത്തില്‍ നാല് സ്‌റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നു നല്‍കുന്നു ; സംഘാടക സമിതി രൂപീകരിച്ചു
Feature, Information, Sports

താനൂര്‍ മണ്ഡലത്തില്‍ നാല് സ്‌റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നു നല്‍കുന്നു ; സംഘാടക സമിതി രൂപീകരിച്ചു

താനൂര്‍ നിയോജക മണ്ഡലത്തില്‍ പണി പൂര്‍ത്തിയായ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തിയാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. താനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. 10.2 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാട്ടിലങ്ങാടി സ്റ്റേഡിയം, ഫിഷറീസ് സ്‌കൂളില്‍ 2.9 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, ഉണ്യാലില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് 4.95 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, താനാളൂരിലെ 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയുടെയും ഫിഷറീസ് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനങ്ങളാണ് മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ന...
Sports

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം  കാണാനെത്തുന്നവര്‍ക്ക് പയ്യനാട് ഭാഗത്തുനിന്നുള്ള മെയിന്‍ ഗെയ്റ്റ് വഴിമാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. മത്സരത്തിന് എത്തുന്ന എല്ലാവര്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയോ, ബാങ്ക് വഴി സീസണ്‍ ടിക്കറ്റോ എടുക്കാത്തവര്‍ക്ക് ടിക്കറ്റ് കൗണ്ടര്‍ ഉപയോഗിച്ച് മത്സരത്തിനുള്ള ടിക്കറ്റ് എടുക്കാന്‍ കഴിയും. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ അതിന്റെ കോപ്പിയും സീസണ്‍ ടിക്കറ്റ് കൈവശമുള്ളവര്‍ സീസണ്‍ ടിക്കറ്റിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്. ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിന്റെ സമീപത്തേക്ക് പ്രവേശനം  ലഭിക്കി...
error: Content is protected !!