സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി
പെരിന്തൽമണ്ണ : കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വില്ലേജ് എൻറർപ്രണർഷിപ്പ് പ്രോഗ്രാമിന് പെരിന്തൽമണ്ണ ബ്ലോക്കിൽ തുടക്കമായി. എസ്.വി.ഇ.പി പദ്ധതിയുടെയും, ഇൻക്യുബേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാനും വിജയകരമായി മുന്നോട്ടു കൊണ്ടു പോകാനും ആഗ്രഹമുള്ള ഗ്രാമീണ ജനതയ്ക്ക് ആവശ്യമായ പരിശീലനങ്ങൾ,ശേഷി വികസനം,മാർഗനിർദ്ദേശങ്ങൾ,സാങ്കേതിക പിന്തുണകൾ, ധനസഹായങ്ങൾ എന്നിവ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന യൂണിറ്റുകളെ തിരഞ്ഞെടുത്ത് സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക എന്നതാണ് ഇൻക്യുബേഷൻ സെൻറർ വഴി ലക്ഷ്യമിടുന്നത്. താഴെക്കോട് പഞ്ചായത്തിലെ സഞ്ജീവനി ന്യൂട്രിമിക്സ് യൂണിറ്...