ഇരുചക്ര വാഹനവുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്
സ്കൂളിലേക്ക് ഇരു ചക്രവാഹനവുമായി എത്തുന്ന വിദ്യാർത്ഥി കൾക്കും അവരുടെ രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് വന്ന വിദ്യാർത്ഇകളുടെ 10 വണ്ടികൾ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിന്റെ പരിസരങ്ങളിൽ നിർത്തിയിട്ട വണ്ടികൾ ലോറിയിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ചെണ്ടപ്പുറയ സ്കൂളിലെ വിദ്യാർത്ഇകളുടെ വാഹനങ്ങളും പിടികൂടിയിരുന്നു. പ്രായപൂർത്തി ആകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുത്താൽ രക്ഷിതാക്കൾക്കും ആർ സി ഉടമകൾക്കുമെതിരെ കേസ് എടുക്കുമെന്ന് എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇന്നലെ 50 വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കി. 10 വണ്ടികൾ കസ്റ്റഡിയിലെടുത്തു. 3 കേസുകളുമെടുത്തു. പരിശോധന ഇനിയും തുടരും.
...